വടകര | ചെക്കാട്ടി ബസാർ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കിയാണ് കീഴൽ ചെക്കോട്ടിബസാറിലെ പൊയിൽ മീത്തൽ നാരായണന്റേയും സുശീലയുടേയും മകനായ സുജിനേഷ് മരണത്തിന് കീഴടങ്ങിയത്. പൊതുകാര്യങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കുന്ന ചെറുപ്പക്കാരനെയാണ് ഇതോടെ നാടിന് നഷ്ടമായത്.
നാട്ടിലെ പ്രധാനപ്പെട്ട കല്യാണത്തിൽ സജീവമായി പങ്കെടുത്ത് രാത്രി തന്നെ KSRTC ഡ്രൈവർ ജോലി ഏറ്റെടുക്കാനായി തിരുവനന്തപുരത്ത് കാട്ടാക്കടയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കെ ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ആദരസൂചകമചെക്കോട്ടി ബസാർടൗണിൽ ഉച്ചവരെകച്ച വടസ്ഥാപനങ്ങൾ ഹർത്താൽ ആചരിച്ചു
കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ KSRTC ജീവനക്കാർ തിരുവനന്തപുരം മുതൽ സംസ്കാരചടങ്ങുകൾ കഴിയുന്നത് വരെ കൂടെയുണ്ടായിരുന്നു. KSRTC ആംബുലൻസിലായിരുന്നു ഭൗതികശരീരം വീട്ടിലെത്തിച്ചത്.
ജീവനക്കാരൻ എന്നതിലുപരി കൂടെപ്പിറപ്പിന്റെ വേർപാട് പോലെയായിരുന്നു അവർ സുജിനേഷിന് അന്ത്യയാത്ര നൽകിയത്. ആത്മാർത്ഥതയും സത്യസന്ധതയും കൈ മുതലായ സുജിനേഷിനെക്കുറിച്ച് ഒരുപാട് പറയാൻ KSRTC ജീവനക്കാർക്കും നാട്ടുകാർക്കുമുണ്ടായിരുന്നു.
അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള, ബ്ലോക്ക് പബായത്ത് മെമ്പർ വള്ളിൽ ശാന്ത , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.കെ.സനിയ , എ. പ്രശാന്ത് കുമാർ , സി.പി. ബിജു പ്രസാദ് , അഡ്വ: പി.ടി. ഇല്യാസ് , പി.കെ.സജിത്ത് , പി.പി.പ്രഭാകരൻ , കാലമ്മാട്ടിൽ ബാലൻ , പി.പി. കുഞ്ഞബ്ദുള്ള ഹാജി , സത്യനാഥൻ. കെ.കെ , പി.എം. രാജീവൻ , അഷ്റഫ് കോറോത്ത്, കെ. എം.ഷാനീഷ് കുമാർ, KRTC ജീവനക്കാരായ നൗഷാദ്. ടി.കെ , ബാബു. കെ., അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു
Tags:
VATAKARA