Trending

സ്വകാര്യ ബസുകളില്‍ സുരക്ഷാ കാമറ; സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി| സ്വകാര്യ ബസുകളില്‍ സുരക്ഷാ കാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ ഇറക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് ഹരജിക്കാരുടെ പ്രധാന വാദം. ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദിനേശ് കുമാറാണ് ഹരജി പരിഗണിച്ചിരുന്നത്.

Post a Comment

Previous Post Next Post