ന്യൂഡല്‍ഹി| നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാന്‍ വൈകുന്നതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി നേട്ടീസ്. കേന്ദ്ര സര്‍ക്കാറിനും ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കുമാണ് കോടതി നോട്ടീസ് അയച്ചത്.
കേന്ദ്ര സര്‍ക്കാറിനുവേണ്ടി സോളിസിറ്റര്‍ ജനറലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേരളത്തിന്റെ ഹരജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
Tags:
KERALA