കൊച്ചി | കേരളത്തില്‍ സില്‍വര്‍ ലൈന്‍ ആവശ്യത്തിനു ബദലാവുമെന്നു കരുതിയ വന്ദേഭാരത് വന്നത് കാരണം യാത്ര തകിടം മറിഞ്ഞവര്‍ പ്രതിഷേധവുമായി രംഗത്തു.
വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതോടെ ജീവിതം താളം തെറ്റിയ നിത്യ യാത്രക്കാരാണു പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് ആലപ്പുഴ മുതല്‍ എറണാകുളം വരെ ലോക്കല്‍ ട്രെയിനില്‍ വായ മൂടി കെട്ടിയായിരുന്നു പ്രതിഷേധം.
ആലപ്പുഴ എം പി എ എം ആരിഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വന്ദേഭാരത് വന്നതോടെ സാധാരണക്കാര്‍ക്ക് വലിയ ദുരിതമെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

അതിലെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ആര്‍ക്കാണ് ഇത്ര ധൃതി എന്നചോദ്യം ഉയര്‍ന്നെങ്കില്‍ എല്ലാവരുടേയും സമയത്തിനു വിലയുണ്ട് അതു പരിഗണിക്കപ്പെടണം എന്ന ആവശ്യമാണ് ഉയരുന്നത്.
Tags:
KERALA