Trending

തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാവിന് ഫോണ്‍ സന്ദേശം

കൊല്ലം |  സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതിന് പിന്നാലെ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം. കുട്ടിയുടെ മാതാവിനാണ് ഫോണ്‍ സന്ദേശമെത്തിയത്. കുട്ടിയയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടി തന്റെ കൈവശം ഉണ്ടെന്നും പണം വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചത് ഒരു സത്രീയാണ് .കൊല്ലം ഓയൂരിലാണ് സംഭവം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്.

ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ചാണ് സംഭവം. വെള്ള ഹോണ്ട അമേയ്‌സ് കാറിലെത്തിയ സംഘമാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്‍ പറഞ്ഞു. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായും സഹോദരന്‍ പറഞ്ഞു സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

അതേ സമയം കുട്ടിയെ കണ്ടെത്താന്‍ വ്യാപക പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. അന്വേഷണം ത്വരിതഗതിയില്‍ നടക്കുകയാണ്. കാണാതായ ആറ് വയസ്സുകാരിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Post a Comment

Previous Post Next Post