Trending

മലപ്പുറത്ത് നവകേരള സദസില്‍ പങ്കെടുത്ത ഡി സി സി അംഗത്തിന് സസ്‌പെന്‍ഷന്‍

മലപ്പുറം |  തിരൂരില്‍ നവകേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. മലപ്പുറം ഡിസിസി അംഗം എപി മൊയ്തീനെയാണ് സസ്‌പെന്റ് ചെയ്തത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടേതാണ് നടപടി. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനുമാണ് നടപടി സ്വീകരിച്ചതെന്ന് ഡിസിസി പ്രസിഡന്റ്  വിശദീകരിച്ചു. തിരൂരില്‍ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എപി മൊയ്തീന്‍ പങ്കെടുത്തത്.

കോഴിക്കോട് നവകേരള സദസ്സിലെത്തിയ കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ക്കെതിരെ നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. തിരൂരില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രഭാത യോഗത്തില്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭര്‍ത്താവ് ഹസീബ് സഖാഫ് തങ്ങളും പങ്കെടുത്തിരുന്നു. ഇതേ യോഗത്തിലാണ് തിരൂരിലെ നേതാവ് എപി മൊയ്തീനും എത്തിയത്. ഇദ്ദേഹത്തിനെതിരെ മുസ്ലിം ലീഗ് ഇതുവരെ നടപടിയെടുത്തിട്ടില്ല.നവകേരള സദസ്സില്‍ പങ്കെടുക്കരുതെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും പങ്കെടുത്താല്‍ നടപടിയെടുക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post