Trending

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മൂന്നുപേർ കസ്റ്റഡിയിൽ


തിരുവനന്തപുരം: ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നുപേർ കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്ന് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനകളുണ്ട്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെന്ററിൽ നിന്നാണ് ശ്രീകാര്യം പൊലീസ് രണ്ടുപേരെ പിടികൂടിയത്. കാര്‍ വാഷിംഗ് സെന്റർ ഉടമ പ്രതീഷിനെയും മറ്റൊരാളേയുമാണ് കസ്റ്റഡിയിലെടുത്തത്. റെന്റ് എ കാർ എന്ന നിലയിലാണ് ഇവർ കാർ വാങ്ങിയത് എന്നും സൂചനകളുണ്ട്. ഇവരിൽ നിന്ന് 500 രൂപയുടെ 19 കെട്ടുകൾ പിടികൂടി.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി എം ബി രാജേഷ്. ഇത്തരം പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും ‌പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ എല്ലാം ശുഭ പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post