വടകര | പാവപ്പെട്ടവരുടെ ചുമലിൽ നികുതിഭാരമടിച്ചേൽപ്പിച്ചും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ടും പൊറുതിമുട്ടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നവ സുഖയാത്ര നടത്തുകയാണെന്ന് DCC പ്രസിഡണ്ട് അഡ്വ : കെ. പ്രവീൺ കുമാർ പറഞ്ഞു. പ്രതിഷേധിക്കുന്നവരെ നിയമപാലകരുടെ ഒത്താശയാൽ പാർട്ടിക്കാരെക്കൊണ്ട് നേരിടുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ധേഹം പറഞ്ഞു. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ചല്ലിവയൽ വാർഡിലെ UDF സ്ഥാനാർത്ഥി എൻ.ബി. പ്രകാശൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചല്ലി വയലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ധേഹം. ശാഫി മേമുണ്ട അദ്ധ്യക്ഷത വഹിച്ചു
UDF കോഴിക്കോട് ജില്ലാ കൺവീനർ എം.എ. റസാഖ് മാസ്റ്റർ , വി.വി.മുഹമ്മദലി , ബാബു ഒഞ്ചിയം , എം.കെ. റഫീഖ് , രാധാകൃഷ്ണൻ കാവിൽ , പി.സി. ഷീബ , ടി.ഭാസ്കരൻ മാസ്റ്റർ , എം.കെ.ഇബ്രാഹിം ഹാജി , മാനാരി ഇബ്രാഹിം , ജാസിം എടക്കുടി , നിധീഷ്. എസ്.കെ , രജീഷ് പുതുക്കുടി , മനു പ്രസാദ് , എടവത്ത് കണ്ടി കുഞ്ഞിരാമൻ , അഡ്വ : പി.ടി. ഇല്യാസ് , സി.പി.ബിജു പ്രസാദ് , യൂനുസ് രാമത്ത് , അബ്ദുളള മാണിക്കോത്ത് , വി. ചന്ദ്രൻ മാസ്റ്റർ , പൊന്നാറത്ത് മുരളി , എൻ.ശങ്കരൻ മാസ്റ്റർ , എം.പി. വിദ്യാധരൻ , പി.കെ.സജിത്ത് , ഷീല പത്മനാഭൻ , സജിന ഹക്കീം എന്നിവർ പ്രസംഗിച്ചു
Tags:
VATAKARA