Trending

അങ്കണ്‍വാടി, ആശ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം |  സംസ്ഥാനത്തെ അങ്കണ്‍വാടി, ആശ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു. 1000 രൂപയോളമാണ് വര്‍ധിപ്പിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്തു വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ട്. 62,852 പേര്‍ക്കാണ് വേതന വര്‍ധന ലഭിക്കുന്നത്. ഇതില്‍ 32,989 പേര്‍ വര്‍ക്കര്‍മാരാണ്.ആശ വര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രുപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 26,125 പേര്‍ക്കാണ് നേട്ടം. ഇരു വര്‍ധനകളും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി അറിയിച്ചു   

Post a Comment

Previous Post Next Post