Trending

ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന സ്‌കൂളുകളില്‍ നാളെ അവധി

തിരുവനന്തപുരം | സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന സ്‌കൂളുകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ 10 വരെ ഉള്ള ക്ലാസുകള്‍ക്കായിരിക്കും അവധി ബാധകം.

കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകള്‍ ഒഴിച്ചുള്ള ജില്ലകളില്‍ അവധിയായിരിക്കും. ജില്ലാ കലോത്സവം നാളെ നടക്കാനിരിക്കുന്നയിടങ്ങളില്‍ ക്ലസ്റ്റര്‍ പരിശീലനം മാറ്റിയിട്ടുണ്ട്. കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും കോട്ടയത്ത് 29 നും വയനാട് 24 നുമാണ് ക്ലസ്റ്റര്‍പരിശീലനം നടക്കുക.

എല്‍ പി വിഭാഗം അധ്യാപക സംഗമങ്ങള്‍ ഓരോ ക്ലാസ് അടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ തലത്തിലാണ് നടക്കുക. അതേസമയം യു പി വിഭാഗം അധ്യാപകസംഗമങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ബി ആര്‍ സി തലത്തിലുമാണ് നടക്കുക.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഗമങ്ങള്‍ വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് വിഷയാടിസ്ഥാനത്തിലുമാണ് നടക്കാറ്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് പരിശീലനം സമയം. 

Post a Comment

Previous Post Next Post