ഗസ്സ | ഗസ്സയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് നാളെ പ്രാദേശിക സമയം രാവിലെ ഏഴിന് തുടക്കമാകും. ഇസ്റാഈല്‍, ഹമാസ് ചര്‍ച്ചക്ക് മാധ്യസ്ഥ്യം വഹിച്ച ഖത്വറിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചതാണ് ഇക്കാര്യം. ഗസ്സയിലേക്കുള്ള ദുരിതാശ്വാസം റഫ അതിര്‍ത്തി വഴി ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് പറഞ്ഞു
ഗസ്സയില്‍ ബന്ദികളാക്കപ്പെട്ട കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള 13 പേരടങ്ങിയ ആദ്യ ബാച്ചിനെ നാളെ പ്രാദേശിക സമയം വൈകിട്ട് നാലിന് മോചിപ്പിക്കും. കൈമാറ്റം സുരക്ഷിതവും സുഗമവുമാക്കുന്നതിനായി റെഡ് ക്രോസിനെയാണ് ബന്ദികളെ ഏല്‍പ്പിക്കുക.
കൈമാറുന്ന ബന്ദികളുടെ പട്ടിക ഇസ്‌റാഈല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് ധാരണയെന്ന് മജീദ് അല്‍ അന്‍സാരി എക്‌സില്‍ കുറിച്ചു. ഫലസ്തീന്‍ തടവുകാരെയും നാളെ വിട്ടയക്കുമെന്നാണ് സൂചന.
Tags:
INTERNATIONAL