Trending

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട തലവനല്ല; ഗവർണർക്ക് ബിൽ തടഞ്ഞുവയ്ക്കാനാകില്ല: സുപ്രീം കോടതി


ന്യൂഡൽഹി: ഗവർണറുടെ അധികാരത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ഗവർണർക്ക് ബിൽ തടഞ്ഞു വയ്ക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. തീരുമാനം എടുത്തില്ലെങ്കിൽ ബിൽ ഗവർണർ തിരിച്ചയക്കണം. അങ്ങനെയാണ് ഭരണഘടന നിർവചിക്കുന്നത്. ഭരണഘടനാ വിധേയമായി മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ എന്നും സുപ്രീം കോടതി പറഞ്ഞു.

'സംസ്ഥാനത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട തലവനല്ല ഗവർണർ. ചില ഭരണഘടനാ അധികാരങ്ങൾ ഗവർണർക്ക് ഉണ്ടെന്ന് മാത്രം. സഭയുടെ നിയമ നിർമ്മാണ അധികാരത്തെ തടയാൻ കഴിയില്ല'. ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്ക് ആണ് യഥാർത്ഥ അധികാരം. ഗവർണർക്ക് എതിരായ പഞ്ചാബ് സർക്കാരിൻ്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം.

Post a Comment

Previous Post Next Post