Trending

കൊച്ചി സ്മാർട്ട് സിറ്റിയിൽ പെയിന്‍റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്ന് വീണു; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പെയിന്റ് അടിക്കുവേണ്ടി തൊഴിലാളികള്‍ക്ക് നിന്ന് പണിയെടുക്കാന്‍ സ്ഥാപിച്ച ഇരുമ്പുതട്ട് തകരുകയായിരുന്നു. മുകളില്‍ നിന്ന് തൊഴിലാളികള്‍ താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.

Post a Comment

Previous Post Next Post