Trending

ചലച്ചിത്ര സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം | സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവ് തുടങ്ങി 18 ചിത്രങ്ങൾ സംവിധാനം ചെയ്യിട്ടുണ്ട്. 1994ൽ ദേശീയ പുരസ്കാരം നേടിയ സുകൃതം, ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍,സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്‌ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. 

2005, 2008 വര്‍ഷങ്ങളില്‍ ദേശീയപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക. 

Post a Comment

Previous Post Next Post