Trending

വടകരയ്ക്കും മാഹിക്കും ഇടയിൽ റെയിൽവേ ലൈനിലെ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റി, 2 പേര്‍ കസ്റ്റഡിയിൽ

കോഴിക്കോട്: റെയിൽവെ ലൈനിലെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റി. വടകരക്കും മാഹിക്കും ഇടയിലെ പൂവ്വാടൻ ഗേറ്റിലാണ് സംഭവം. ട്രെയിനുകൾക്ക് സിഗ്നൽ ലഭിക്കാതായതോടെ നടത്തിയ പരിശോധനയിലാണ് സിഗ്നൽ കേബിൾ മുറിച്ചു മാറ്റിയതായി കണ്ടത്. സിഗ്നൽ ലഭിക്കാതായതോടെ ഷൊർണ്ണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോകേണ്ട ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ട്രെയിനുകൾ വൈകി. കേബിൾ മുറിച്ചുമാറ്റിയത് മോഷ്ടാക്കളെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.


Post a Comment

Previous Post Next Post