Trending

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

കൊച്ചി | സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 600 രൂപ ഉയര്‍ന്ന് 53,720 രൂപയായി. ഒരു ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6715 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2361 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 83.57 ആണ്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്ന് 5590 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിയുടെ ബേങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 53,040 രൂപയിലാണ് തിങ്കളാഴ്ച സ്വര്‍ണ വ്യാപാരം നടന്നത്. കഴിഞ്ഞ മാസമാണ് സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 55000 രൂപ കടന്നത്. 

Post a Comment

Previous Post Next Post