Trending

കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ചരിത്ര വിജയം. സർവകലാശാല യൂണിയനിലെ മുഴുവൻ ജനറൽ സീറ്റുകളിലും കെ.എസ്.യു - എം.എസ്.എഫ് മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. പത്തു വർഷത്തിന് ശേഷമാണ് സർവകലാശാല യൂണിയൻ യു.ഡി.എസ്.എഫ് മുന്നണി പിടിക്കുന്നത്. 

ചെയർപേഴ്സനായി നിതിൻ ഫാത്തിമ പിയെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ സഫ്‍വാനെയും തെരഞ്ഞെടുത്തു. പി.കെ അർഷാദാണ് വൈസ് ചെയർമാൻ. ഷബ്‌ന കെ.ടിയെ വൈസ് ചെയർപേഴ്സണായും അശ്വിൻ നാഥ്‌ കെ.പിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹൈക്കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് നടപടികൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം.എസ്.എഫിന്‍റെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post