മലപ്പുറം | കൊണ്ടോട്ടിയില്‍ നാലു വയസ്സുകാരന്റെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ചികിത്സിക്കുമ്പോള്‍ അനസ്‌തേഷ്യാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണമുണ്ടായിരുന്നു.
അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരണപ്പെട്ട സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. കളിക്കുന്നതിനിടെ വായില്‍ കമ്പ് തട്ടിയുണ്ടായ മുറിവിന് മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കുന്നതിനിടെയാണ് കുട്ടി മരണപ്പെട്ടത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്‌തേഷ്യ നല്‍കി അല്‍പ സമയത്തിനു ശേഷമായിരുന്നു കുട്ടിയുടെ മരണം.
Tags:
മലപ്പുറം