Trending

പുറംപൂച്ചുമായി നടക്കുന്ന ഈ പൂച്ചക്കാര് മണികെട്ടും..

ഒരു കൗമാരക്കാരൻ ഒരു സംവിധായകനിൽ നിന്നും തനിക്കുണ്ടായ  ലൈംഗിക അതിക്രമത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പരാതി ഉന്നയിച്ചത് ശ്രദ്ധയിൽ പെട്ടിരുന്നല്ലോ -

 പ്രസ്തുത ആരോപണത്തിന് കേരളീയ സമൂഹസമൂഹത്തിൽ നിന്ന് ആ പയ്യനെ നേരെ ഉയർന്ന കമൻറുകൾ പലതും ഒരു സംസ്കാരസംബന്നമായ സൊസൈറ്റിക്ക് യോജിക്കുന്നത് ആയിരുന്നില്ല എന്നത് വളരെ പരിതാപകരമായ ഒരു സത്യമാണ്...

നമ്മുടെ ചുറ്റുമുള്ള ഒരു വലിയ ആൾക്കൂട്ടത്തിൻ്റെ മനസ്സുകളുടെ ചിന്തകൾ എത്രത്തോളം വൈകൃതമായിരിക്കുന്നു എന്നത് ഗൗരവമായി കാണണമെന്നത് വലിയ യാഥാർത്ഥ്യമായി തുറിച്ചു നോക്കുന്നു...

ഉന്നതമായ വിദ്യാഭ്യാസം കൊണ്ട് സമ്പന്നമായ കേരളീയ സമൂഹം ഏറെ പ്രകീർത്തിക്കപ്പെടുമ്പോൾ തന്നെ താനും ഒരു കുടുംബത്തെ പ്രതിനിധീകരിക്കുന്നുണ്ട് എൻ്റെ വീട്ടിലും അനിയനും പെങ്ങളും അമ്മയും അച്ഛനും ഒക്കെ ഉണ്ട് എന്ന് മറന്നു കൊണ്ട് നാം നടത്തുന്ന പ്രതികരണങ്ങൾ സംങ്കടകരവും ലജ്ജാകരവുമാണ്...

ആ ചെറുപ്പക്കാരൻ പ്രസ്തുത വിഷയത്തിൽ ഉന്നയിച്ച ആരോപണം ശരിയാണോ തെറ്റാണോ എന്നത് അവിടെ ഇരിക്കട്ടെ പക്ഷേ ഇന്ന് ജീവിച്ചിരിപ്പുള്ള 50 വയസ്സുവരിൽ 100% വ്യക്തികളും ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസ നേടിയവരാണെന്നിരിക്കെ പ്രസ്തുത കേരള സമൂഹത്തിൽ ഇത്തരം പ്രതികരണങ്ങൾ അഭികാമ്യമല്ല എന്നത് പറയാതെ വയ്യ...

പക്ഷേ ഒരു വ്യക്തി സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ആംഗ്യങ്ങളും ചേഷ്ഠങ്ങളും അദ്ദേഹത്തിന് ജന്മനാലഭ്യമായ ഹോർമോണിന് അനുസൃതമായ രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ശാസ്ത്ര ബോധം ഒട്ടുമേ ഇല്ലാതെ ആ ചെറുപ്പക്കാരന് നേരെ നടത്തിയ അതി ക്രൂരമായി ബോഡി ഷൈമിംഗ് നമ്മുടെ സമൂഹത്തിന് എത്ര വലിയ ഷൈം ആണ് എന്ന് എന്തുകൊണ്ട് നാം ചർച്ച ചെയ്യപ്പെടുന്നില്ല എവിടെയാണ് നമുക്ക് പിഴവ് പറ്റിയിരിക്കുന്നത്...

കൂടുതൽ കൂടുതൽ വികലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ മാനസികാവസ്ഥകളും ചർച്ചകളും ഇനിയും ഇങ്ങനെ തുടർന്നാൽ നമ്മുടെ സാമൂഹിക ബോധം ജീർണ്ണതയുടെ ദുരിതപർവ്വത്തിലേക്ക് പോകുമെന്നത് ദ്യഃഖകരമാണ്... 

നാം നേരിടുന്ന ഈ ലജ്ജാകരമായ സാമൂഹിക അവസ്ഥ തടയാനാവശ്യമായ ഒരു വിദ്യാഭ്യാസ നയവും സാംസ്കാരിക ബോധവും ആർജ്ജിക്കേണ്ടതിൻ്റെ ആവശ്യകത ഏറ്റവും ഗൗരവമായതരത്തിലുണ്ട്... 

ഈ പ്രവണതകൾക്ക്  ഒരു പാഠഭേദം ഉണ്ടാകേണ്ടതിൻ്റെ പ്രാധാന്യത്തെ ബോധമുള്ളവർ വിരൽ ചൂണ്ടി പറയേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തട്ടെ... 

✍️ബഷീർ വടകര വി ഫോർ ന്യൂസ് ഡയറക്ടർ ബോർഡ് അംഗം 

Post a Comment

Previous Post Next Post