ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അഥവാ ( EC) സർട്ടിഫിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു .
അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകംലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചത്.
കോൺസുലർ ഓഫീസ് ഇന്ത്യ എംബസി ഓഫീസ് ,അബുദാബി (ഒന്നാം നില101, 102 )ഗാർഡിയൻ ടവർ അൽസാദാ സോൺ എന്നിവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ഈസി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ സൗകര്യമുണ്ട് താമസ രേഖയുടെ പേരിൽ പ്രയാസം നേരിടുന്നവർക്ക് തങ്ങളുടെ റസിഡൻസ് സർട്ടിഫിക്കറ്റ് നിയമവിധേയമാക്കുന്നതിന് ബി എൽ എസ് കേന്ദ്രങ്ങളിൽ നിശ്ചിത കാലയളവിലേക്ക് ഉപയോഗപ്പെടുത്താനുള്ള താത്ക്കാലിക പാസ്പോർട്ട് ലഭ്യമാവും എന്നത് വലിയ ആശ്വാസകരമാണ്.
പൊതുമാപ്പ് കാലയളവിൽ എസ് കേന്ദ്രങ്ങൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണിവരെ പ്രവർത്തിക്കുന്നതാണ്.
എംബസിയുടെ സേവനം ആവശ്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി രാവിലെ 9 മണി മുതൽവൈകീട്ട് 6 മണി വരെ 050 899558383ല്‍ വിളിക്കാവുന്നതാണ്.
ആമർ സെന്റർ പോലുള്ള വിവിധ ജനസേവന കേന്ദ്രങ്ങൾ പൊതുമാപ്പുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കി കൊടുക്കാൻ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട് .
പൊതുമാപ്പ് കാലയളവിൽ പിഴയില്ലാതെ പുതിയ വിസ കരസ്ഥമാക്കാനോ നാട്ടിലേക്ക് തിരിച്ചു പോകാനോ സൗകര്യമുണ്ട്.
ഔട്ട് പാസ് കിട്ടിക്കഴിഞ്ഞാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് അധികൃതർ അറിയിച്ചു.
സപ്തംബർ ഒന്നുമുതൽ നവംബർ 30 വരെയാണ് പൊതു മാപ്പിനുള്ള കാലയളവ് എന്നത് നിജപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്
റിപ്പോർട്ട്:✍️ബഷീർ വടകര
Tags:
Gulf news