Trending

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: ഡി വൈ എഫ് ഐ പ്രതിരോധത്തിന്, ഇന്ന് ബഹുജന പൊതുയോഗം

കോഴിക്കോട് | കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സ്വയം പ്രതിരോധത്തിന് ഡി വൈ എഫ് ഐ. ഇന്ന് വടകരയില്‍ ബഹുജന പൊതുയോഗം നടത്തി നിലപാട് വിശദീകരിക്കും. വിവാദം സംഘടനക്കു നേരെ തിരിഞ്ഞ സാഹചര്യത്തിലാണ് പ്രതിരോധ നീക്കം.

വിഷയത്തില്‍ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നതാണ് സംഘടനയെ പ്രതിരോധത്തിലാക്കിയത്. പൊതുയോഗം ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്യും. പ്രചാരണങ്ങള്‍ക്കൊപ്പം നിയമനടപടികളും സ്വീകരിക്കുമെന്ന് ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചു. 

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് റിബേഷ് മുസ്‌ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ലക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാനും തനിക്കെതിരായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനും അബ്ദുല്ല ശ്രമിച്ചതായി വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Post a Comment

Previous Post Next Post