Trending

എ ഐ വൈ എഫ് നേതാവ് ഷാഹിനയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

പാലക്കാട് | എ ഐ വൈ എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന മണ്ണാര്‍ക്കാടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. മണ്ണാര്‍ക്കാട് പോലീസ് നടത്തിവന്ന അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് വിട്ടത്. 

ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഷാഹിനയുടെ ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിഖും മക്കളും മറ്റ് ബന്ധുക്കളും പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയതിനു പിന്നാലെയാണ് നടപടി. 

ഷാഹിനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സാദിഖിന്റെ ആരോപണം. പ്രതിയെന്ന് കരുതുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും പോലീസിന്റെ അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്നും സാദിഖ് ആരോപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഷാഹിനയെ മണ്ണാര്‍ക്കാട് വടക്കുമണ്ണത്തുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

Post a Comment

Previous Post Next Post