Trending

മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍; 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്


 മലപ്പുറം | മലപ്പുറത്ത് ഏഴ് പേരില്‍ നിപ രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 267 പേരാണ് നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്ന് പരിശോധനക്ക് അയച്ച 37 സാമ്പിളുകളും നെഗറ്റീവാണെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

 നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു.

 ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇനിയും മറ്റൊരാളില്‍ നിപ രോഗബാധ ഇല്ലെന്ന് ഉറപ്പിക്കാനാണ് നിലവില്‍ ജാഗ്രത ശക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  38കാരനില്‍ എംപോക്‌സ് ഇന്നലെ സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പരിശോധനയും ജാഗ്രതയും കര്‍ശനമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 23 പേരാണ് എംപോകസ് ബാധിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത്.  

Post a Comment

Previous Post Next Post