Trending

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷം ഇത്തവണ കൂടുതൽ കളാറുകും.

✍️ ചീഫ് എഡിറ്റർ ബഷീർ വടകര
 ദുബായ് | ദുബൈ നഗരം. 38 ദിവസം നീളുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ പ്രഖ്യാപിച്ചു. 

ലോകത്തിലെ ഏറ്റവും ദൈർഘമേറിയ റീട്ടെയിൽ ബിസിനസ് ഫെസ്റ്റിവലിൻ്റെ മുപ്പതാം വാർഷികമാണ് ഈ പ്രാവശ്യം നടക്കാൻ പോകുന്നത്.

ഡിസംബർ ആറു മുതൽ 2025 ജനുവരി 12 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. 

ആഘോഷവും ആരവവും ഒത്തുചേരുന്ന ലോകോത്തര ഷോപ്പിങ് അനുഭവത്തിലേക്കാണ് ദുബൈ നഗരം കൺതുറക്കാൻ പോകുന്നത്. 

ആയിരത്തിലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ മേളയാണിത്. 

തത്സമയ ഗാനമേളകൾ, പുതുവത്സരാഘോഷങ്ങൾ, തീം പാർക്ക് യാത്രകൾ, ഔട്ട്ഡൗർ സാഹസിക യാത്രകൾ, ബീച്ച് ആഘോഷങ്ങൾ, സമ്മാനങ്ങൾ തുടങ്ങി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനെ സവിശേഷമാക്കുന്ന പരിപാടികൾ നിരവധിയാണ്.

ഷേക്ക് മുഹമ്മദ് ബിൻ റാഷിദ്  അൽ മക്തും ആണ് ആദ്യമായി 1996 ഫെബ്രുവരി 16 ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ എന്ന കച്ചവട മാമാങ്കം തുടക്കം കുറിച്ചത്. 

ബഷീർ വടകര

Post a Comment

Previous Post Next Post