Trending

മലപ്പുറത്ത് വിദ്യാര്‍ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു


 മലപ്പുറം | ബെഗളുരുവില്‍ പഠിക്കുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23 ) ആണ് മരിച്ചത്. ബെംഗളുരുവില്‍ പഠിക്കുന്ന നിയാസ് അസുഖബാധിതനായി ചികിത്സയില്‍ കഴിയവെയാണ് ഇന്ന് മരണം സഭവിച്ചത്.  

കോഴിക്കോട് കൊമ്മേരി ഭാഗത്തും മഞ്ഞപ്പിത്തം പടരുകയാണ്. അഞ്ചു പേര്‍ക്ക് കൂടി പുതുതായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിളുകള്‍ പോസിറ്റീവ് ആയിരുന്നു. പത്തു പേര്‍ ആശുപത്രി വിട്ടു. 

 ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയില്‍ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതില്‍ പരിശോധനക്കയച്ച സാമ്പിളുകളില്‍ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായി കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. 


കോഴിക്കോട് കൊമ്മേരി ഭാഗത്തും മഞ്ഞപ്പിത്തം പടരുകയാണ്. അഞ്ചു പേര്‍ക്ക് കൂടി പുതുതായി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക് അയച്ച നാല് സാമ്പിളുകള്‍ പോസിറ്റീവ് ആയിരുന്നു. പത്തു പേര്‍ ആശുപത്രി വിട്ടു. Read more at https://www.sirajlive.com/a-student-died-of-jaundice-in-malappuram.html

Post a Comment

Previous Post Next Post