റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 149 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്നു ഇന്ത്യക്ക് മികച്ച കുടക്കം. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സെടുത്തിട്ടുണ്ട്. അമ്പാട്ടി റായുഡു (36), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (25) എന്നിവരാണ് ക്രീസില്‍. സച്ചിന്‍ ഇതുവരെ ഒരു സിക്സും രണ്ട് ഫോറും നേടി. റായുഡുവിന്‍റെ ഇന്നിംഗ്സില്‍ രണ്ട് സിക്സും മൂന്ന് ഫോറുമുണ്ട്. നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ലെന്‍ഡല്‍ സിമോണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി. ഏഴ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി.
Tags:
SPORTS