Trending

സര്‍ക്കാറിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി; തകര്‍ന്ന് കിടന്ന ഒരു നാടിനെയാണ് ഇടത് സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി

കാസര്‍കോട് |  രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് കാസര്‍കോട് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് കാലിക്കടവില്‍ നിര്‍വഹിച്ചു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. 

തകര്‍ന്നു കിടന്ന ഒരു നാടിനെയാണെന്ന ഇടത് സര്‍ക്കാര്‍ ഏറ്റെടുത്തതെന്ന് പരിപാടിയില്‍ പങ്കെടുത്ത്ു സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ സഹായിക്കേണ്ട കേന്ദ്രം ഒരു സഹായവും ചെയ്തില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിഷേധാത്മക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റുള്ളവര്‍ തന്നത് പോലും കേന്ദ്രം നിഷേധിച്ചു. കൂടുതല്‍ തകരട്ടെ എന്ന നശീകരണ വികാരമായിരുന്നു കേന്ദ്ര സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളീയര്‍ ശപിച്ചുകൊണ്ടിരുന്ന കാലത്തിന് അറുതി വരുത്തിയാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഈ നാടിനെ കാലോചിതമായി മാറ്റിതീര്‍ക്കണമെന്നും വികസനം നാടിന് വേണമെന്ന ദൗത്യമാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ഏല്‍പ്പിച്ചത്. ആ ദൗത്യം നിറവേറ്റാന്‍ തുടങ്ങിയപ്പോള്‍ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രകൃതി ദുരന്തങ്ങള്‍, മാരകമായ പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രതിസന്ധികള്‍ യഥാര്‍ഥത്തില്‍ നാടിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതായിരുന്നു. എന്നാല്‍ നമ്മുക്ക് തകരാന്‍ കഴിയില്ലായിരുന്നു  അതിജീവിച്ചേ മതിയാകൂമായിരുന്നുള്ളൂ-വെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


Post a Comment

Previous Post Next Post