കൊച്ചി | സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 760 രൂപ ഉയര്‍ന്ന് 72,000 രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7410 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Tags:
BUSINESS