✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ:
ബഷീർ വടകര
അബുദാബി:
2025–26 അധ്യയന വർഷത്തേക്കുള്ള പുതിയ ഏകീകൃത സ്കൂൾ കലണ്ടർ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
ഇത് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും ബാധകമാണ്. പുതിയ കലണ്ടർ പ്രകാരം ക്ലാസുകൾ ആഗസ്റ്റ് 25, (2025)-ന് ആരംഭിച്ച് ജൂലൈ 3, (2026 )-ന് അവസാനിക്കും,
ഷാർജയിലെ ചില സ്കൂളുകളിൽ ജൂലൈ 2-ന് അവസാനിക്കുന്നതായി അധികൃതർ അറിയിച്ചു.
എല്ലാ സ്കൂളുകളും കുറഞ്ഞത് 182 അധ്യാപന ദിനങ്ങൾ പൂർത്തിയാക്കേണ്ടതാണ്.
പാഠഭാഗങ്ങൾ സംബന്ധിച്ച്,
പാഠഭാഗം 1 (ശീതകാല പാഠഭാഗം) ആഗസ്റ്റ് 25-ന് ആരംഭിച്ച് ഡിസംബർ 7, 2025-ന് അവസാനിക്കുന്നു. മദ്ധ്യ വേനൽ അവധി ഒക്‌ടോബർ 13–19 ഇടയിലാണ്,
ശീതകാല അവധി ഡിസംബർ 8 മുതൽ ജനുവരി 4 വരെ നീളും.
പാഠഭാഗം 2 (വസന്തകാല പാഠഭാഗം) ജനുവരി 5, 2026-ന് ആരംഭിച്ച് മാർച്ച് 15-ന് അവസാനിക്കും.
മദ്ധ്യ-പാഠഭാഗ അവധി ഫെബ്രുവരി 11–15 ഇടെയാണ്. വസന്ത അവധി മാർച്ച് 16–29 വരെ നീളുന്നു, ചില ഷാർജ സ്കൂളുകൾ 23-ന് തന്നെ തുറക്കും.
പാഠഭാഗം 3 (വേനൽകാല പാഠഭാഗം) മാർച്ച് 30-ന് ആരംഭിച്ച് ജൂലൈ 3-ന് അവസാനിക്കും. മദ്ധ്യ-പാഠഭാഗ അവധി (ഈദ് അൽ അദ്ഹ) മേയ് 25–31 കാലയളവിലാണ്.
പുതിയ കലണ്ടറിൽ മതപരമായ പൊതു അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈദ് അൽ ഫിത്തർ മാർച്ചിൽ വസന്ത അവധിക്കുള്ളിൽ വരുന്നു, അതിനാൽ വിദ്യാർത്ഥികൾക്കും കുടുംബങ്ങളൾക്കും മുൻ സമയ ക്രമത്തെ അപേക്ഷിച്ച് ഈദ് ആഘോഷങ്ങൾ സൗകര്യപ്രദമാക്കുന്നുണ്ട്.
ഈദ് അൽ അദ്ഹ മേയ് അവസാനം വരും, പരീക്ഷാ കാലയളവിനോടൊപ്പം ഒത്തുചേരുന്നതിനാൽ തത് വിഷയത്തിൽ സ്കൂളുകൾ പ്രത്യേക ക്രമീകരണം നിർവഹിക്കും.
വിദ്യാർത്ഥികളെ സംബന്ധിച്ച്, സ്കൂളുകൾ ചില നിരോധിത പ്രവർത്തനങ്ങൾ കരശനമാക്കിയതായ് അധികൃതര അറിയിച്ചിട്ടുണ്ട്
വ്യക്തമാക്കിയിട്ടുണ്ട്.
ക്ലാസുകൾ ഒഴിവാക്കുക, ക്യാമ്പസിൽ പുകവലി അല്ലെങ്കിൽ നിരോധിത വസ്തുക്കൾ കൊണ്ടുവരൽ, അധ്യാപകരെയോ കൂട്ടുകാരെയോ വാക്കാലോ ശാരീരികമായി ആക്രമിക്കൽ, സ്‌കൂൾ സ്വത്തുക്കൾ നശിപ്പിക്കൽ, ഔദ്യോഗിക രേഖകൾ വ്യാജമാക്കൽ, മോഷ്ടിക്കൽ, യൂണിഫോം ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ കൊണ്ടുവരൽ എന്നിവ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള ലംഘനങ്ങൾ അച്ചടക്ക നടപടിക്ക് കാരണമാകും, ചില സംഭവങ്ങളിൽ നിയമപാലകരിലേക്ക് കൈമാറപ്പെടും.
രക്ഷിതാക്കൾക്കും ഡ്രൈവർമാർക്കും പിക്കപ്പ്, ഡ്രോപ്പ് സമയത്ത് സുരക്ഷിതമായ രീതികൾ പാലിക്കണമെന്നും, തിരക്ക് കുറയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ എല്ലാ കുട്ടികളെയും ഏറ്റവും ചെറിയ കുട്ടിയുടെ നിയുക്ത കളക്ഷൻ പോയിന്റിൽ നിന്ന് ശേഖരിക്കണം.
സ്കൂൾ കോമ്പൗണ്ടിനകത്ത് ഒരേ സമയം ഒരു രക്ഷിതാവിനേ പ്രവേശനം അനുവദിക്കുകയുള്ളൂ. സാനിറ്ററി അകലം പാലിക്കുകയും സ്കൂൾ നിശ്ചയിച്ച പ്രവേശന പുറപ്പെടൽ സമയങ്ങൾ കർശനമായി പാലിക്കുകയും വേണം. സ്‌കൂൾ ബസുകൾ “STOP” ബോർഡ് ഉയർത്തുമ്പോൾ സമീപമുള്ള വാഹനങ്ങൾ നിർത്തണം. ലംഘനങ്ങൾ സ്വയം രേഖപ്പെടുത്തപ്പെടുകയും, പിഴകൾ ഉടൻ ചുമത്തുകയും ചെയ്യും.
വിശകലനപരമായി, പുതിയ കലണ്ടർ ഏകീകരണം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തും, കർശന നിയന്ത്രണങ്ങൾ പെരുമാറ്റച്ചട്ടവും ക്യാമ്പസ് സുരക്ഷയും ഉറപ്പാക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടു.
രക്ഷിതാക്കൾക്കും ഡ്രൈവർമാർക്കുംപെരുമാറ്റ ചട്ടത്തിന്റെ ഉത്തരവാദിത്വം കൂടുതൽ വ്യക്തമാക്കിയപ്പോൾ ട്രാഫിക് നിയന്ത്രണത്തിനും സഹായകരമാണ്.
മൊബൈൽ ഫോണുകൾ നിയന്ത്രിക്കുന്നതിലൂടെയും അദ്ധ്യയന കാര്യക്ഷമത കൂടുതൽ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
Tags:
GULF NEWS