Trending

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; നാളെ മുതല്‍ മഴ ശക്തമായേക്കും

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് നാളെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുക. പലയിടങ്ങളിലും സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതലായി മഴ ലഭിച്ചേക്കും. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് മഴയുണ്ടാകും.

Post a Comment

Previous Post Next Post