Trending

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു ) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025 'ഒന്നിച്ചൊരോണം' സംഘടിപ്പിച്ചു.

കക്കാടംപൊയില്‍: ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു ) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025 'ഒന്നിച്ചൊരോണം' സംഘടിപ്പിച്ചു.

കക്കാടംപൊയില്‍മിന ഹോളിഡേയ്‌സിൽ വച്ചു നടന്ന ഓണാഘോഷ ചടങ്ങിന്റെ ഉദ്ഘാടനം ഐആര്‍എംയു ജില്ലാ പ്രസിഡണ്ട്കുഞ്ഞബ്ദുള്ള വാളൂര്‍ നിര്‍വ്വഹിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്സുനന്ദ ഗംഗന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം സി.കെ ബാലകൃഷ്ണന്‍ ഓണസന്ദേശം നല്‍കി. സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, ധ്രുവന്‍ നായര്‍, ഉസ്മാന്‍ എരോത്ത്, മുനീര്‍ പുതുക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ  സെക്രട്ടറി ഇൻ ചാർജ് എ.പി. സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ബഷീര്‍ ആരാമ്പ്രം നന്ദിയും പറഞ്ഞു. 
ദ്രുവൻ നായർ, അംജത് പാലത്ത്, സുധീർ പ്രകാശ്,അശ്ഹർ എളേറ്റിൽ, കിഷോർ, രഘുനാഥ്‌ പുറ്റാട്, മുഹമ്മദ്‌ റാഷിദ്‌, ജംഷിദ് മേലത്ത്, മുഹമ്മദ്‌ പൂളക്കാടി, നേതൃത്വം നൽകി.
ചടങ്ങില്‍ പുതിയ അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും നടത്തി. വിവിധ മത്സരങ്ങളും ഓണസദ്യയും ഓണക്കോടി വിതരണവും നടന്നു.

Post a Comment

Previous Post Next Post