Trending

KPCC നിർദ്ദേശപ്രകാരം ഗൃഹസമ്പർക്ക പരിപാടിയുടെ വില്ല്യാപ്പള്ളി മണ്ഡലം ഉദ്ഘാടനം DCC ജന : സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ, നിർവഹിച്ചു

✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ: ബിജു പ്രസാദ് വടകര
വടകര | KPCC നിർദ്ദേശപ്രകാരം വാർഡ് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ വില്ല്യാപ്പള്ളി മണ്ഡലംതല ഉദ്ഘാടനം DCC ജന : സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ, 1970 കളിൽ യൂത്ത് കോൺഗ്രസ്സ് വടകര നിയോജക മണ്ഡലം പ്രസിഡണ്ടായിരുന്ന ലോകനാർ കാവിലെ പുതിയോട്ടിൽ രാമചന്ദ്രൻ മാസ്റ്റർക്ക് നൽകി നിർവ്വഹിക്കുന്നു.
മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് വി. ചന്ദ്രൻ മാസ്റ്റർ, വാർഡ് പ്രസിഡണ്ടുമാരായ സുധീർ പ്രകാശ്, യൂസഫ് അരയാക്കൂൽ, തേവർകണ്ടി നാരായണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post