✍️ വി ഫോർ ന്യൂസ് റിപ്പോർട്ടർ : ബിജു പ്രസാദ് വടകര
വടകര | മേമുണ്ട ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കാൻ കൂട്ടുനിന്ന ദേവസ്വം ബോർഡിനും പിണറായി സർക്കാരിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകനാർ കാവിൽ വെച്ച് നടന്ന പ്രതിഷേധ ജ്വാലയും സംഗമവും DCC മെമ്പർ ടി. ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ബി.പ്രകാശ് കുമാർ, എൻ.ശങ്കരൻ മാസ്റ്റർ, എം.പി. വിദ്യാധരൻ, ഷീല പത്മനാഭൻ, പടിയുള്ള തിൽ സുരേഷ്, ജി.ശ്രീനാഥ്, വി.പ്രദീപ് കുമാർ, എ.പി. പ്രഭാകരൻ, രാജീവൻ കോളോറ, വി.മുരളീധരൻ, സ്വപ്‌ന ജയൻ, പ്രേമൻ നെല്ലിക്കൽ, സുധീഷ്.കെ.എം , ബാബു പാറേമ്മൽ, യൂസഫ്.എ.കെ , പി.കെ. വേണു എന്നിവർ സംസാരിച്ചു.
Tags:
വടകര