Trending

മലപ്പുറത്ത് വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍

മലപ്പുറം | മലപ്പുറത്ത് മീന്‍ പിടിക്കുന്നതിനിടെ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനെയാണ് പൂക്കോട്ടും പാടം പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലാണ് സംഭവമുണ്ടായത്. 

ചെറായി സ്വദേശി കുഞ്ഞാലി(70)യെയാണ് അബ്ദുസല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്. മീന്‍ പിടിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ സല്‍മാന്‍ കുഞ്ഞാലിയെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൂക്കോട്ടും പാടം പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. 

Post a Comment

Previous Post Next Post