Trending

ഇന്ന് ലോക പ്രമേഹ ദിനം

യുഎഇ, ഷാർജ :പ്രമേഹത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും, അതിന്റെ പ്രതിരോധത്തിനും, പ്രമേഹവുമായി ദിനംപ്രതി പൊരുതുന്നവർക്കുള്ള പിന്തുണയ്ക്കുമുള്ള ആഗോള ദിനമാണ് ഇത്. ശരിയായ ജീവിതശൈലി, നേരത്തെ തിരിച്ചറിവ്, അനുയോജ്യമായ ചികിത്സ,

ഇവ പ്രമേഹത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിൽ നിർണായകമാണ്.

നമ്മളും നമ്മുടെ പ്രിയപ്പെട്ടവരും ആരോഗ്യപരിശോധനകൾ പതിവാക്കാനും, പ്രമേഹത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവ് നേടാനും, ഒരു ആരോഗ്യകരമായ സമൂഹത്തിനായി ചെറിയ ജീവിതമാറ്റങ്ങൾ വരുത്താനും ഈ ദിനം നമ്മെ പ്രചോദിപ്പിക്കുന്നു.

പ്രമേഹ നിയന്ത്രണത്തിലും പ്രതിരോധത്തിലും ഭാരതത്തിന്റെ പൈതൃകമായ ആയുർവേദം നൽകുന്ന സംഭാവനകളും ശ്രദ്ധേയമാണ്.

ദീർഘകാലം തന്നെ ശരീരത്തിന്റെ ആഭ്യന്തര സമത്വം പുനസ്ഥാപിക്കാനും, ജീവിതശൈലി സമഗ്രമായി മെച്ചപ്പെടുത്താനുമുള്ള ആയുർവേദ സമീപനം പലർക്കും ആശ്വാസമായിട്ടുണ്ട്. 


ഔഷധചെടികൾ, വ്യായാമം, ആഹാരക്രമം, ദിനചര്യാനിയമങ്ങൾ എന്നിവയുടെ സംയോജിത രീതികൾ പ്രമേഹനിയന്ത്രണത്തിൽ സഹായകരമാണെന്ന് പാരമ്പര്യാനുഭവങ്ങളും പുതുപഠനങ്ങളും സൂചിപ്പിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രവും പൈതൃക ചികിത്സാവഴികളും കൈകോർത്തു മനുഷ്യാരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ, പ്രമേഹമുക്തമായ ഒരു സമൂഹം സാക്ഷാത്കരിക്കുന്നത്പ്രമേഹ വിമുക്തമായ ആരോഗ്യ സമ്പത്തുള്ള ഒരു ജനതയെ തന്നെയാണ് '

യുഎഇയിൽ പ്രമേഹനിയന്ത്രണത്തിനും പൊതുആരോഗ്യത്തിനുമായി പ്രവർത്തിക്കുന്ന നിരവധി വിശ്വസ്തമായ ആയുർവേദ കേന്ദ്രങ്ങൾ നിലനിൽക്കുന്നുവെന്നതു ആശ്വാസകരമാണ്. 

അവയിൽ ശ്രദ്ധിക്കപ്പെടേണ്ട സ്ഥാപനങ്ങളിൽ ഒന്നാണ് ഷാർജ ക്ലോക്ക് ടവറിന് സമീപം പ്രവർത്തിക്കുന്ന ഡൽമ ആയുർവേദിക് സെൻറർ, 

പാരമ്പര്യ പരിചരണരീതികളും സമഗ്ര ആരോഗ്യസംരക്ഷണ മാർഗങ്ങളും അവിടെ പ്രത്യേകമായി ലഭ്യമാണ് എന്ന വിവരം ഒരു കൂടി കാഴ്ചയിൽപ്രസ്തുത സ്ഥാപനത്തിലെ ചീഫ് ഫിസിഷ്യൻ ഡോക്ടർ ടിനു തമ്പി V4 ഫോർ ന്യൂസിനോട് അറിയിച്ചു.

Post a Comment

Previous Post Next Post