✍️ വി ഫോർ ന്യൂസ് ഗൾഫ് റിപ്പോർട്ടർ
മൈൻറ്ട്യൂൺ ഇക്കോ വേവ്സ് നടത്തിയ ഹൃദയസ്പർശിയായ കുടുംബ കൂട്ടായ്മ കഴിഞ്ഞ ദിവസം അൽ തവാർ പാർക്കിൽ നടന്നു. കേരളത്തിന്റെ പച്ച മനുഷ്യനും, മൈൻറ്ട്യൂൺ ഇക്കോ വേവ്സിൻറെ സ്ഥാപകരിൽ ഒരാളുമായ പ്രൊഫസർ ശോഭന്ദ്രൻ സാറിനെ അനുസ്മരിച്ച മീറ്റിംഗിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി “ *ഹരിതാത്മാ”* എന്ന നാമകരണം യോഗം പ്രഖ്യാപിച്ചു.
മനുഷ്യൻറെ മനോഭാവം കാരണം ശബ്ദവും വെളിച്ചവും ആന്തർസംഘർഷങ്ങൾ നൽകുന്ന കാലത്ത് ദൈവം സൃഷ്ടിച്ച മനോഹരമായ ഭൂമിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ഒത്തൊരുമയോടെയും ജീവിക്കാനുള്ള മനസ്സാണ് പ്രധാനമെന്ന് യോഗം വിലയിരുത്തി.
അമിത
യാന്ത്രികതയും ജീവിതസാക്ഷാത്കാരത്തിന് നേരിടുന്ന വലിയ വെല്ലുവിളിയും അന്തസ്സംഘർഷങ്ങളും മനുഷ്യനിലെ സ്നേഹാർദ്രതകൾ ഇല്ലാതാക്കുന്ന കാലത്ത് ഒറ്റപ്പെടലിന്റെ വേദനകളാൽ മലയാളികൾക്കിടയിൽ പോലും ആത്മഹത്യയും ജീവിതശൈലി രോഗങ്ങളും പെരുകുന്ന കാലത്ത് പ്രവാസ ലോകത്തെ സൗഹൃദ സർഗ്ഗാത്മക മാനവിക കൂട്ടായ്മകളുടെ കൂടിച്ചേരലുകൾക്കും ഏറെ പ്രാധാന്യമുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ ജി ഒ നിയമാവലിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഗ്ലോബൽ സംഘടനയുടെ ലക്ഷ്യം സമൂഹ മനസ്സാക്ഷിയുടെ ശാന്ത സൗകുമാര്യവും സമഭാവന മനസ്സും കുടുംബത്തിന്റെ ഭദ്രതയും, സമൂഹത്തിന്റെ പരസ്പര്യവും, പ്രകൃതിയുടെ പരിശുദ്ധിയും നിലനിർത്തുക എന്ന് ഉദ്ദേശത്തോടുകൂടിയാണ്
ആയിരക്കണക്കിന് അംഗങ്ങളുടെ പ്രാതിനിധ്യത്തോടെ കൂടി മൈട്യൂൺ ഇക്കോ വേവ് എന്ന പേരിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നത്.
പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് അവർ എത്തിപ്പെട്ട രാജ്യത്തെ നിയമാവലികളെയും സാമൂഹിക സാഹചര്യത്തിലും ബഹുമാനിക്കാനും ഏർപ്പെട്ട വിവിധ ജോലികളിലും കൂടുതൽ മാനസികമായി പ്രാപ്തരാക്കുക -
കമ്മ്യൂണിറ്റികളുമായി മാതൃകാപരമായി ചേർന്ന് പ്രവർത്തിക്കാനുള്ള മാനസികവും ശാരീരികവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്നതും ഈ പരിശീലന കൂട്ടായ്മയുടെ ലക്ഷ്യമാണ്.
ഓരോ മനുഷ്യരുടെയും ഉള്ളിലെ കഴിവുകളെ മനസ്സിൻ്റെ താളങ്ങളെ എങ്ങനെ വീണ്ടെടുക്കാം എന്ന് വിഷയത്തെ അധികരിച്ചുകൊണ്ട് ഹാപ്പി ലൈഫ് സ്കോച്ച് സീ ഇ ഒ യുമായ സി എ റസാഖ് സംസാരിച്ചു. ജി സീ സി ചെയർമാൻ ബഷീർ വടകര അധ്യക്ഷനായിരുന്നു.
M E W ഗ്ലോബൽ വൈസ് ചെയർമാൻ ജോൺ ചാണ്ടി ഉദ്ഘാടനം ചെയ്തു.
സിവി ഉസ്മാൻ, പി സി അഹമ്മദ്, താഹ, മുജീബ് മൗലവി, അസീൽ ഫുആദ്,ശാഹിദ തൽഹത്ത്,എന്നിവർ മൈൻറ്ട്യൂണിന്റെ പ്രസക്തിയും സമൂഹത്തിൽ നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും പങ്കുവെച്ചു.
Tags:
Gulf NEWS