Trending

കൊണ്ടോട്ടിയിൽ വീടിന് സമീപത്തെ തോട്ടിൽവീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊണ്ടോട്ടി | മലപ്പുറം കൊണ്ടോട്ടിയിലെ നീറാട് തോട്ടില്‍ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. നെടിയിരിപ്പ് മങ്ങാട്ടുപറമ്പ് സ്വദേശി ഹമീദ്-നദീറ ദമ്പതികളുടെ മകന്‍ ആദം അയ്മനാണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഒഴുക്കില്‍പ്പെട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും കൂടെയുണ്ടായിരുന്നു. ഈ കുട്ടിയെ പിന്നീട് കണ്ടെത്തിയതായാണ് വിവരം. 

Post a Comment

Previous Post Next Post