കോഴിക്കോട് | ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കക്കയം ഡാമില്‍ ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചു. ജല നിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഡാം ഷട്ടര്‍ ഉയര്‍ത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവില്‍ 755.50 മീറ്റര്‍ ആയി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ബ്ലു അലേര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം, സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി ഡാമിന്റെ ഡൈവേര്‍ഷന്‍ ഡാമുകളായ കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാര്‍കുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു.
അപകട സാധ്യതയുള്ളതിനാല്‍ കെ എസ് ഇ ബിയുടെ ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ക്കും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും രണ്ടു മുതല്‍ അഞ്ചു വരെയുള്ള ഷട്ടറുകളും ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി.
Tags:
കോഴിക്കോട്