Trending

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വിജയികളെ മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു

✍️ വി ഫോർ ന്യൂസ് ചീഫ് എഡിറ്റർ ബഷീർ വടകര

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയ ഇൻകാസ് പ്രതിനിധികളായ കെ. ബാലകൃഷ്ണനെയും അഡ്വ. വൈ. എ. റഹീമിനെയും അവരുടെ ടീമിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക കൂട്ടായ്മകൾക്കും പുതിയ ഭരണസമിതിയുടെ നേതൃത്വം വലിയ കരുത്താകുമെന്ന് അദ്ദേഹം ആശംസിച്ചു.

 പുസ്തകോത്സവത്തിനുള്ള ഗ്രന്ഥങ്ങൾ തടസ്സമില്ലാതെ എത്തിക്കാൻ നടപടി അഡ്വ: വൈ എ റഹീം

വരാനിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് (SIBF) കേരളത്തിൽ നിന്നുള്ള പുസ്തകങ്ങൾ നിലവിലെ പ്രത്യേക സാഹചര്യങ്ങളിൽ തടസ്സപ്പെടാതെ സുഗമമായി എത്തിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി അഡ്വ. വൈ. എ. റഹീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസി വായനാസമൂഹത്തിലേക്ക് പുസ്തകങ്ങൾ സമയബന്ധിതമായി എത്തിക്കാൻ അസോസിയേഷന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എക്കാലത്തും സജീവ സാന്നിധ്യമാണ് കേരളവും മലയാള സാഹിത്യവും. വർഷങ്ങളായി പ്രമുഖ മലയാളി എഴുത്തുകാരും പ്രസാധകരും വായനക്കാരും ഒന്നിക്കുന്ന ഏറ്റവും വലിയ പ്രവാസി സാംസ്കാരിക സംഗമം കൂടിയാണിത്.

ഷാർജ ഭരണാധിപൻ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ട് നേതൃത്വം നൽകുന്ന പുസ്തകോത്സവത്തിൽ
ലക്ഷക്കണക്കിന് മലയാളികളാണ് ഓരോ വർഷവും സന്ദർശിക്കുന്നത്. സാഹിത്യ ചർച്ചകൾക്കും പുതിയ പുസ്തക പ്രകാശനത്തിനും വേദിയാകുന്ന പുസ്തകോത്സവത്തിലേക്ക് കേരളത്തിൽ നിന്നുള്ള ഗ്രന്ഥങ്ങൾ കൃത്യസമയത്ത് എത്തിക്കുക എന്നത് വായനക്കാരെ സംബന്ധിച്ച് ഏറെ നിർണായകമാണ്.


Post a Comment

Previous Post Next Post