Trending

വടകരയില്‍ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

വടകര | കൈനാട്ടിക്ക് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ മാരുതി സുസുക്കി ഷോറൂം ജീവനക്കാരന്റേതാണ് കാർ. 

രാവിലെ കാർ റോഡരികിൽ നിർത്തിയിട്ട ശേഷം ജീവനക്കാരൻ ഷോറൂമിലേക്ക് പോയിരുന്നു. ഉച്ചയോടെ കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഷോറൂമിലുള്ളവർ സ്ഥലത്തെത്തി. അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. 

വടകരയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. 

Post a Comment

Previous Post Next Post