Trending

കുത്തനെ വീണു; സ്വർണം. വെള്ളി വിലകളിൽ വമ്പൻ ഇടിവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 280  രൂപയുടെ കുറവാണു ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360  രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 35 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ വർധിച്ചിരുന്നു.. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. വിപണി 4558 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 79 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  വിപണി നിരക്ക് 103 രൂപയാണ്.

Post a Comment

Previous Post Next Post