Trending

സംസ്ഥാനത്ത് പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജമന്‍മാരും ഇന്ന് പണിമുടക്കും

തിരുവനന്തപുരം |  സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഇന്ന് പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് വരെ അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്‌ക്കരിച്ചാണ് സമരം. ഡെന്റല്‍ വിദ്യാര്‍ഥികളും സമരത്തിലുണ്ട്.

റസിഡന്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പണിമുടക്കുന്നതിനാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടേക്കാം. സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, പി ജി വിദ്യാര്‍ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Post a Comment

Previous Post Next Post