ആർഎസ്എസ് അടുത്ത വർഷം നൂറാം വാർഷികം ആഘോഷിക്കാൻ പോകുകയാണ്. ഇതിൻ്റെ ഭാഗമായി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാധ്യമങ്ങളെ ബിജെപി വിലക്കെടുത്തു. വിമർശിക്കുന്നവരെ ജയിലിൽ അടക്കുന്നു. വർഗീയ പാർട്ടിയായ ബിജെപിയെ തുരത്താൻ ഉള്ള പ്രവർത്തനമായിരുന്നു നടത്തേണ്ടിയിരുന്നത്. ഇതാണോ അവർ വടകരയിൽ ചെയ്തതെന്ന് എളമരം കരീം ചോദിച്ചു. രാഷ്ട്രീയം പറയുന്നതിന് പകരം സ്ഥാനാർത്ഥിയെ വ്യക്തിപരം ആയി അധിക്ഷേപിച്ചു. ലീഗിലെ ചില നേതാക്കളെ വർഗീയ കോമരമാക്കി വടകരയിലെ ഇടതുസ്ഥാനാർത്ഥിയെ അവഹേളിക്കാനാണ് ശ്രമിച്ചത്. മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനം ഇങ്ങനെയാണോ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയതിന് അംഗീകാരം ലഭിച്ച ആളാണ് കെ കെ ശൈലജ. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ കെ കെ ശൈലജയെ ആക്രമിച്ചു. സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ചു. ഇതും പോരാതെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് ചെയ്തത്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി നടത്തിയ വൃത്തികേട് ജനങ്ങളോട് പറയണം. അല്ലാതെ പ്രകോപനം ആകുകയല്ല വേണ്ടത്. നികൃഷ്ടമായ ഭാഷയിൽ കെ.കെ.ശൈലജയെ അവഹേളിച്ചു എന്നും അദ്ദേഹം ആരോപിച്ചു.