തിരുവനന്തപുരം | വിതുരയില്‍ 15 വയസ്സുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ആത്മജയെയാണ് വീടിനകത്തെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. സ്‌കൂളില്‍ പോകാത്തതിന് മാതാവ് വഴക്ക് പറഞ്ഞതില്‍ പ്രകോപിതയായാണ് കുട്ടി കടുംകൈ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ അഞ്ച് ദിവസമായി ആത്മജ സ്‌കൂളില്‍ പോയിരുന്നില്ല.
സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.
Tags:
തിരുവനന്തപ